International Glaucoma Day - 2024
International Glaucoma Day Awareness 
 2024 മാർച്ച് 12 ന് മലബാർ മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര ഗ്ലോക്കോമ ദിനം ആചരിച്ചു. നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങിൽ മാർക്കറ്റിംഗ് മാനേജർ സന്ദീപ് ലാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഇർഷാദ് എടവന സ്വാഗതവും ഡോ. അജിത് ഭാസ്കർ മുഖ്യപ്രഭാഷണവും നടത്തി. ഒഫ്താൽമോളജി വിഭാഗം പ്രൊഫസറും തലവനുമായ ഡോ. രാജു കെ. വി. ഗ്ലോക്കോമ നിവാരണ അവബോധ ക്ലാസെടുക്കുകയും ചെയ്തു.
                 
                 
                     
                 
                 