ശിശുദിനാഘോഷം - 2022
	മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഉള്ളിയേരി പീഡിയാട്രിക് ഡിപ്പാർട്ട്മെൻഡിലെ അവസാന വർഷ  എം. ബി. ബി. എസ്. ബിരുദ വിദ്യാർത്ഥികളുടെയും, പീഡിയാട്രിക് പി. ജി. വിദ്യാർത്ഥികളുടെയും  നേതൃത്വത്തിൽ 2022 നവംബർ 14 ന്  ശിശുദിനാഘോഷപരിപാടികൾ  സംഘടിപ്പിച്ചു. 
                                            	പ്രിൻസിപ്പാൾ ഡോ. പി. വി. നാരായണൻ, വൈസ് പ്രിൻസിപ്പാൾ ഡോ. രാമകൃഷ്ണ പൈ, പീഡിയാട്രിക് ഡിപ്പാര്ട്മെൻഡ്  മേധാവി ഡോ.കെ. ശശിധരൻ,  ഡിപ്പാർട്മെൻഡിലെ ഡോക്റ്റർമാരായ ഡോ. എ. വി. ഗോപാലൻ, ഡോ. കെ. ആർ. സുബ്ബരാമൻ, ഡോ. ബാബു ഫ്രാൻസിസ്  സി. എ. , ഡോ. ശ്രീനാഥ്,  ഡോ. വിധു അശോക്, ഡോ. നജീബ, ഡോ. കവിത, ഡോ. സെൽവരാജ്, ഡോ. അഞ്ജലി, സീനിയർ മാനേജർ സുനീഷ്, സി. ഓ. ഓ. സാം മാത്യു എന്നിവർ സംബന്ധിച്ചു.
കുട്ടികൾക്കായി  വിവിധ കലാപരിപാടികൾ നടത്തി. തുടർന്ന്  ശിശുദിന കേക്ക് മുറിച്ചു. പരിപാടിയിൽ  പങ്കെടുത്ത എല്ലാകുട്ടികൾക്കും  സമ്മാനങ്ങൾ  വിതരണം ചെയ്തു.
                 
                 
                     
                 
                 